പാചകവാതകവില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും.
വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. 103 രൂപയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 2359 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില.