പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ നിന്നും കാശ്മീരിലേക്ക് സൈക്കിളിൽ ഒരു ചരിത്രയാത്ര, പാടിമൺ മണിക്കുഴി സ്വദേശിയായ റിജോ ജോർജ് നാളെ ആരംഭിക്കുക്കയാണ് . റിജോയുടെ ഏറനാളത്തെ ആഗ്രഹമാണ് നാളെ രാവിലെ 9.00 ന് മല്ലപ്പള്ളിയിൽ നിന്ന് ആരംഭിക്കുവാൻ പോകുന്നത്.
തന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായ ഈ യാത്രക്ക് തയ്യാർ എടുക്കുന്നതിനു വേണ്ടി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് റിജോ യാത്രകള്‍ നടത്തിയിട്ടുണ്ട്. കാശ്മീരിലെ മഞ്ഞുമലകളുടെ മനംമയക്കുന്ന കാഴ്ച തന്നെയാണ് ഏറെ സഹസികത നിറഞ്ഞ ഈ യാത്രക്ക് തനിക്ക് പ്രരകമായത് എന്ന് റിജോ മല്ലപ്പള്ളി ലൈവിനോടെ പറഞ്ഞു.
കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി, പഞ്ചാബ് വഴി കാശ്മീരിലെത്തുകയും തിരികെ നാഗ്പൂര്, ഹരിയാന, കർണാടക വഴി വരാനാണ് ഉദ്ദേശിക്കുന്നത്. താമസം ടെൻഡിൽ ആയിരിക്കും.
യാത്രയുടെ മുഴുവൻ വീഡിയോകളും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ കൂടി നിങ്ങളിൽ എത്തിക്കുന്നതായിരിക്കും.
മല്ലന്മാരുടെ നാട്ടിൽ നിന്ന് ഭൂമിയിലെ പറുദീസയിലേക്ക് യാത്ര തിരിക്കുന്ന റിജോയ്ക്ക് മല്ലപ്പള്ളി ലൈവ് വിന്റെ എല്ലാ വിധ ആശംസകളും.
റിജോയുടെ ചാനൽ ലിങ്ക് : https://www.youtube.com/channel/UC62z-qXkhqFhUIkS0l_Yrgw