മല്ലപ്പള്ളി പരിയാരം റോഡ് പണികൾ നടക്കുന്നതിനാൽ താല്ക്കാലികമായി വലിയ പാലത്തിന് സമീപത്തുകൂടി നിർമ്മിച്ച അപ്രോച്ച് റോഡിൽ മണിമലയാറ്റിൽ നിന്നും വെള്ളം കയറി.
ഇവിടെ കഴിഞ്ഞ ദിവസം പരിയാരം തോട്ടിൽ നിന്നും ആറ്റിലേയ്ക്ക് ജലം ഒഴികിയെത്തുന്നതിന് കലുങ്കിന് പകരം നിർമ്മിച്ച കോൺക്രീറ്റ് റിംഗിന് സമീപം കാർ അപകടത്തിൽപ്പെട്ടിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. വെള്ളം അപ്രോച്ച് റോഡിൽ കയറിയതോടെ അപകട സാദ്ധ്യതയും വർദ്ധിച്ചിട്ടുണ്ട്.