പുറമറ്റത്തു ഇന്നലെ അപകട പരമ്പര. ഇന്നലെ രാവിലെ കോട്ടയത്തു നിന്നുംകോഴഞ്ചേരിക്ക് പോയ സ്വകാര്യ ബസും ടിപ്പറും വെണ്ണിക്കുളത്ത് വച്ചു കൂട്ടിയിടിച്ചു. കാലിന് പരിക്കേറ്റ ബസ് ഡ്രൈവർ തോട്ടയ്ക്കാട് സ്വദേശി മുകേഷ് ചികിത്സ തേടി.
ഉച്ചയ്ക്ക് കീഴ്വായ്പൂരിൽ എത്തിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പടുതോട് കവല്ക്ക് സമീപം വൈദ്യുതി പോസ്റ്റിലിടിച്ചു.
രാവിലെ അയിരൂർ വാലാങ്കര റോഡിലെ വഞ്ചികപ്പാറയിൽ കാർ വൈദ്യുത നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു.