മല്ലപ്പള്ളിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വിടിന്റെ അടുക്കള ഭാഗത്തുനിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി.
മല്ലപ്പള്ളിയിൽ റോഡ് നിര്‍മാണ തൊഴിലാളികള്‍ താമസിക്കുന്ന വടക്കന്‍കടവിനു സമീപത്തെ വീട്ടില്‍ നിന്നാണ് 3 പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ കാണുന്നത്.
പഞ്ചായത്ത് അധികാരികളെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ ഫോറസ്റ്റ് അധികാരികള്‍ എത്തി പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി.