തിരുവല്ല നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെ വനിതകൾക്ക് സുരക്ഷിതമായി താമസിക്കാനായി പണിത ഷീ ലോഡ്ജ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
മാത്യു ടി.തോമസ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ,അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ബിന്ദു വേലായുധൻ, സെക്രട്ടറി നാരായണൻ സ്റ്റാലിൻ, വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, ഷീലാ വർഗീസ്, ജിജി വട്ടശേരിൽ, അനു ജോർജ്, ജേക്കബ് ജോർജ്, ഷീജ കരിമ്പിൻകാല തുടങ്ങിയവർ പ്രസംഗിച്ചു.
വൈ.എം.സി.എ. കവലയിലെ മുനിസിപ്പൽ മൈതാനത്താണ് ലോഡ്ജ്. രണ്ട് ഘട്ടങ്ങളിലായി രണ്ടുനിലകളിൽ പണിയുന്ന ലോഡ്ജിന്റെ ആദ്യനിലയാണ് പൂർത്തീകരിച്ചത്.