തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ റാന്നിയിൽ പ്രവർത്തിക്കുന്ന തയ്യൽ പരിശീലന കേന്ദ്രത്തിലെ ദ്വിവത്സര കോഴ്‌സിലേക്ക് പട്ടികവർഗത്തിൽപ്പെട്ട യുവതികൾക്ക് അപേക്ഷിക്കാം.

കുറഞ്ഞത് ഏഴാം ക്ലാസ് വിജയിച്ചവരാകണം. 16-നും 40-നുമിടയിൽ പ്രായം. വിദ്യാഭ്യാസയോഗ്യത, പ്രായം, ജാതി, വരുമാനം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾസഹിതം അപേക്ഷ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമൺ, റാന്നി പി.ഒ. 689672 എന്ന വിലാസത്തിൽ അയയ്ക്കുകയോ, റാന്നി മിനി സിവിൽസ്റ്റേഷനിലെ തയ്യൽ പരിശീലന കേന്ദ്രത്തിൽ എത്തിക്കുകയോ ചെയ്യണം. 

അവസാന തീയതി മേയ് ഒൻപത്. ഫോൺ: 04735-227703.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ