കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് 2022 - 2023 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബിന്ദു ചന്ദ്രമോഹൻ ഉത്ഘാടനം നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി. ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജമീലാബീവി സ്വാഗതം ആശംസിക്കുകയും, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കരുണാകരൻ കെ.ആർ കരട് പദ്ധതി അവതരിപ്പിക്കുകയും, ജില്ലാ പഞ്ചായത്ത് മെമ്പർ രാജി പി. രാജപ്പൻ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനി രാജു , ഈപ്പൻ വർഗീസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോളി ജോസഫ്, അഞ്ചു സദാനന്ദൻ , അഖിൽ എസ് , അജ്ഞലി കെ.പി , ജെസീലാ സിറാജ്, തേജസ് കുമ്പുള് വേലി, അമ്മിണി രാജപ്പൻ , ആസുത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.എം. ഖാൻ , CDS ചെയർ പേഴ്സൺ സിന്ധു സാം കൂട്ടി , സെക്രട്ടറി ബിന്ദു എ ജോയി എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.
ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ , CDS അംഗങ്ങൾ, ADS അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, അംഗൻവാടി ടീച്ചർമാർ , ആശ പ്രവർത്തകർ , തുടങ്ങിയവർ പങ്കെടുഞ്ഞു