കുന്നന്താനത്ത് ചാരായം വാറ്റിയതിന് രണ്ടു പേർ അറസ്റ്റിൽ. പേഴുംപാറ വീട്ടിൽ ചെല്ലപ്പൻ, ചങ്ങനാശ്ശേരി മാടപ്പള്ളി വില്ലേജിൽ വെങ്കോട്ട കൊരണ്ടിത്താനം വീട്ടിൽ അനീഷ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റുചെയ്തത്.
12 ലിറ്റർ കോട, ഒരു ലിറ്റർ ചാരായം, വാറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ഷിഹാബുദ്ദീൻ, ഉദ്യോഗസ്ഥരായ മനീഷ്, പദ്‌മകുമാർ, ഡ്രൈവർ മധുസൂദനൻ നായർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.