മല്ലപ്പള്ളി അനശ്വര സൗണ്ട്സ് ഉടമ ഡിഡോ സ്കറിയയെ സാമൂഹികവിരുദ്ധർ കടയിൽ കയറി ആക്രമിച്ചതായി പരാതി. കൈയേറ്റത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് തിങ്കളാഴ്ച വൈകീട്ട് നാലിന് പ്രകടനവും യോഗവും നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.