മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേൽ മലയിൽ ഓലിക്കമുറിയിൽ സ്ഥാപിച്ചിരിക്കുന്ന സ്വകാര്യ മൊബൈൽ ടവറിനും പരിസര പ്രദേശത്തും തീപിടിച്ചു. ജനറേറ്ററിൽനിന്ന് ഷോർട്ട് സർക്യൂട്ട് ആയതാവാം കാരണമെന്ന് കരുതുന്നു. ജീവനക്കാരും നാട്ടുകാരും റാന്നി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് തീയണച്ചു.