പതിനാലു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആനിക്കാട് വായ്പൂര് വടശ്ശേരില്‍ വീട്ടില്‍ വി.പി. പ്രശാന്താണ് (36) അറസ്റ്റിലായത്. കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.
കീഴ്വായ്പൂര് പൊലീസ് സ്റ്റേഷൻ പ്രിന്‍സിപ്പല്‍ എസ്.ഐ ആദര്‍ശിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.