എസ്എസ്എൽസി പരീക്ഷാ ഫലം ഇന്നു 3 നു മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഫലമറിയാൻ www.keralaresults.nic.in, www.keralapareekshabhavan.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
എസ്എസ്എൽസി–ഹിയറിങ് ഇംപയേർഡ് (www.sslchiexam.kerala.gov.in), ടിഎച്ച്എസ്എൽസി (www.thslcexam.kerala.gov.in), ടിഎച്ച്എസ്എൽസി–ഹിയറിങ് ഇംപയേർഡ് (www.thslchilcexam.kerala.gov.in), എഎച്ച്എസ്എൽസി (www.ahslcexam.kerala.gov.in) എന്നീ വെബ്സൈറ്റുകളിലും ലഭിക്കും.
4,26,469 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്.