അധ്യാപക ഒഴിവുകൾ പത്തനംതിട്ട ജില്ലയിൽ (01/06/2022)

 


  • കുന്നന്താനം പാലക്കത്തകിടി സെന്റ് മേരീസ് ഗവ. ഹൈസ്കൂളിൽ മലയാളത്തിന് അധ്യാപക ഒഴിവുണ്ട്. വ്യാഴാഴ്ച 11-ന് അഭിമുഖം നടക്കും.
  • തിരുവല്ല ഗവ. മോഡൽ ഹൈസ്കൂളിൽ യു.പി. വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. വ്യാഴാഴ്ച 10.30-ന് അഭിമുഖം നടത്തും.
  • മല്ലപ്പള്ളി കീഴ്വായ്പൂര് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി. അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച 12-ന്. എച്ച്.എസ്.ടി. (മലയാളം) തസ്തികയിൽ പി.എസ്.സി. നിയമനം നടന്നതിനാൽ നേരത്തേ അറിയിച്ച അഭിമുഖം ഒഴിവാക്കി.
  • മണക്കാല ഗവ. യു.പി.സ്കൂളിൽ യു.പി.എസ്.ടി. ദിവസ വേതനാടിസ്ഥാനത്തിലുള്ള താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ അഭിമുഖത്തിന് എത്തണം.
  • പന്തളം കുരമ്പാല ഗവ. എൽ.പി. സ്കൂളിലെ താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച 2.30-ന് നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി എത്തണം.
  • അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ള കണക്ക് അധ്യാപകർ ബുധനാഴ്ച രണ്ടിനും ബയോളജി അധ്യാപകർ വ്യാഴാഴ്ച 11.30-നും ഇംഗ്ലീഷ് അധ്യാപകർ വ്യാഴാഴ്ച രണ്ടിനും സ്കൂളിൽ അസൽ രേഖകളുമായി എത്തണം.
  • അടൂർ ഗവ.വി.എച്ച്.എസ്.എസ്. നെടുമൺ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ താത്‌കാലിക അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ രണ്ടിന് 11-ന് സ്കൂൾ ഓഫീസിൽ. 0473 241 550. 
  • പത്തനംതിട്ട കോന്നി കിഴക്കുപ്പുറം എസ്.എൻ.ഡി.പി. യോഗം കോളേജിൽ ഹിന്ദി ഗസ്റ്റ്‌ അധ്യാപകരുടെ ഒഴിവുണ്ട്‌. ജൂൺ ആറിന്‌ 2.30-ന് അഭിമുഖത്തിനെത്തണം. ഫോൺ: 9048295600.
  • കീരുകുഴി നോമ്പിഴി ഗവ.എൽ.പി.സ്കൂളിൽ എൽ.പി.എസ്.എ.യുടെ ഒഴിവുണ്ട്. വ്യാഴാഴ്ച 11 മണിക്കാണ് അഭിമുഖം.
  • പത്തനംതിട്ട മലയാലപ്പുഴ ഗവ. ന്യൂ.എൽ.പി.എസ്. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.എ. ഒഴിവ്. ടി.ടി.സി. കെ.ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ ഒന്നിന് രണ്ടിന് അഭിമുഖത്തിന് എത്തണം. ഫോൺ: 9605919507.
  • കോന്നി ഗവ.എൽ.പി. സ്‌കൂളിൽ അറബി അധ്യാപകരെ ആവശ്യമുണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ജൂൺ രണ്ടിന് 11-ന് ഓഫീസിൽ.
  • തെങ്ങുംകാവ് ഗവ.എൽ.പി.സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 31-ന് 2.30-ന്.
  • സീതത്തോട് മൂഴിയാർ ഗവ. യു.പി.സ്‌കൂളിൽ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജൂൺ ഒന്നിന് 2.30-ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
  • സീതത്തോട് അട്ടത്തോട് ട്രൈബൽ എൽ.പി. സ്‌കൂളിൽ ഒഴിവുള്ള ഒരു അധ്യാപക തസ്തികയിലേക്ക് ചൊവ്വാഴ്ച സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. 
  • വെള്ളയിൽ വലിയകുന്നം എൽ.പി. സ്‌കൂളിൽ അധ്യാപക ഒഴിവുണ്ട്. കെ.ടെറ്റ് നിർബന്ധം. താത്‌പര്യമുള്ളവർ ബുധനാഴ്ച രാവിലെ 11-ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ എത്തണം.
  • തിരുവല്ല ചുമത്ര ഗവ. യു.പി. സ്‌കൂളിൽ യു.പി., എൽ.പി. വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ബുധനാഴ്ച രണ്ടിന് അഭിമുഖം നടക്കും. 
  • മല്ലപ്പള്ളി എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി.യുടെ രണ്ടും എച്ച്.എസ്.ടി. (ഫിസിക്കൽ സയൻസ്) ഒന്നും ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 10.30-ന്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ