ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചതിനെ തുടർന്ന് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 19 ന് നടക്കും.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രമീള വസന്ത് മാത്യു യുഡിഎഫിലെ ധാരണപ്രകാരം രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 6-ാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗം ലിന്‍സിമോള്‍ തോമസിനാകും അടുത്ത ഈഴം.