ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ആറാം വാർഡ് അംഗം ലിൻസിമോൾ തോമസ് (കോൺഗ്രസ്) തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാം വാർഡ് അംഗം സി.എസ്.ശാലിനി (സി.പി.എം.) യെ നാലിനെതിരേ ഏഴ് വോട്ടുകൾക്ക് ഇവർ പരാജയപ്പെടുത്തി.
യു.ഡി.എഫ്. ധാരണപ്രകാരം നിലവിലുണ്ടായിരുന്ന പ്രസിഡന്റ് പ്രമീളാ വസന്ത് മാത്യു രാജിവച്ച ഒഴിവിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.
വൈസ് പ്രസിഡന്റ് തോമസ് മാത്യു ലിൻസിയുടെ പേര് നിർദേശിച്ചു. ലിയാഖത്ത് അലിക്കുഞ്ഞ് പിന്താങ്ങി.
ഡെയ്‌സി വർഗീസാണ് ശാലിനിയെ നിർദേശിച്ചത്. മാത്യൂസ് കല്ലുപുര പിന്താങ്ങി. ബി.ജെ.പി.വിട്ടുനിന്നു. അകെ 13 അംഗങ്ങളുള്ള ഭരണ സമിതിയിൽ ഏഴ് യു.ഡി.എഫ്., നാല് എൽ.ഡി.എഫ്., രണ്ട് ബി.ജെ.പി. എന്നതാണ് കക്ഷിനില.