ഭാര്യ നൽകിയ പീഡനപരാതിയിൽ ഭർത്താവിനെ പുളിക്കീഴ് പോലീസ് അറസ്റ്റുചെയ്തു. വളഞ്ഞവട്ടം സീറോ ലാൻഡ് കോളനിയിൽ പുത്തൻപുരയിൽ വീട്ടിൽ സാബു (49) ആണ് അറസ്റ്റിലായത്.
അതിക്രൂരമായി നിരന്തരം മർദിക്കുന്നുവെന്നുകാട്ടി ഭാര്യ പുളിക്കീഴ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.