എഴുമറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു രാജിവച്ചു. മൂന്നണിയിലെ ധാരണപ്രകാരമാണ് രാജി. ഒന്നാം വാര്‍ഡായ കൊറ്റന്‍കുടി ഡിവിഷനില്‍ നിന്നുള്ള സിപിഎം അംഗമാണ് ശോഭാ മാത്യു.
എല്‍ഡിഎഫി ലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (എം) അംഗം ജിജി പി.ഏബ്രഹാം ആയിരിക്കും അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുക.
പ്രസിഡന്റ് സ്ഥാനം ആദ്യത്തെ ഒന്നര വര്‍ഷം സിപിഎം പിന്നിട് അടുത്ത രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസിനും തുടര്‍ന്നുള്ള ഒന്നര വര്‍ഷം സിപിഎം എന്നാണ് ധാരണ.