ശക്‌തമായ കാറ്റിലും മഴയിലും കല്ലൂപ്പാറ കടുവാക്കുഴി മേഖലയിൽ നാശം വിതച്ചു. പൊയ്ക്കുടിപ്പടി-അരീക്കൽ റോഡിൽ വെള്ളിയാഴ്ച രണ്ടരയോടെയാണ് കാറ്റടിച്ചത്. കല്ലൂപ്പാറ പഞ്ചായത്ത് രണ്ടാം വാർഡിലെ കാഞ്ഞിരത്തിങ്കൽ പ്രദേശത്ത് പ്ലാവ് വൈദ്യുതി ലൈനിലേക്ക് വീണ് ട്രാൻസ്‌ഫോർമർ ചരിഞ്ഞു. നാല് പോസ്റ്റുകളും തകർന്നു. കൈമല രാജമ്മയുടെ പുരയിടത്തിലെ തേക്ക് മരം കിണറിന് മുകളിലേക്ക് വീണു. വൈദ്യുതിവിതരണവും റോഡ് ഗതാഗതവും തടസ്സപ്പെട്ടു.
കടുവാക്കുഴിയിൽ ശക്‌തമായ കാറ്റിലും മഴയിലും നാശനഷ്ടം
0