കല്ലൂപ്പാറ പഞ്ചായത്ത് 7 -ാം വാര്‍ഡിലെ അമ്പാട്ടുഭാഗം ചാരത്ത് വര്‍ഗീസ് മാത്യുവിന്റെ കൃഷിയിടത്തിലെ വിളകള്‍ നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. പഞ്ചായത്ത് ചുമതലപ്പെടുത്തിയ ഷൂട്ടര്‍ വര്‍ഗീസ് മാത്യൂവാണു വെടിവച്ചുകൊന്നത്. ഏകദേശം 50 കിലോ ഭാരമുള്ള പന്നിയെ പഞ്ചായത്ത് അംഗം കെ.കെ. സത്യന്റെ സാന്നിധ്യത്തില്‍ ശാസ്ത്രീയമായി മറവുചെയ്തു.
കല്ലൂപ്പാറ പഞ്ചായത്തിൽ കാട്ടുപന്നിയെ വെടി വച്ചുകൊന്നു
0