മല്ലപ്പള്ളിയിൽ കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയില്‍ കെഎസ്ഇബി സബ്സ്റ്റേഷനു സമീപത്തെ വളവില്‍ മുന്ന് വാഹനങ്ങള്‍ തമ്മിലിടിച്ച് അപകടം.
മല്ലപ്പള്ളി ഭാഗത്തേക്കെത്തിയ സ്വകാര്യബസും എതിരെ വന്ന ടിപ്പര്‍ലോറിയുമാണ് കൂട്ടിയിടിച്ചത്. വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലും ടിപ്പര്‍ലോറി ഇടിച്ചു. ഇന്നലെ വൈകിട്ട് 5 ന് ആയിരുന്നു അപകടം. ബസിലെ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ബസിനും കാറിനും കേടുപാടുകള്‍ സംഭവിച്ചു.