അപകടത്തിൽപെട്ട്‌ ആരും കാണാതെ രാത്രി മുഴുവ൯ കിടന്ന മല്ലപ്പള്ളി സ്വദേശി മരിച്ചു

  


പുതുശേരിയിൽ രാത്രിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ്‌ മരണത്തോടു മല്ലടിച്ച യുവാവിനെ പുലര്‍ച്ചയോടെ പൊലീസ്‌ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. പുതുശേരി - പുറമറ്റം റോഡില്‍ പുതുശേരി കവലയ്ക്കു സമീപം ബൈക്ക്‌ നിയ്യന്ത്രണം വിട്ടുമറിഞ്ഞ്‌ മല്ലപ്പള്ളി പരിയാരം ചാങ്ങിച്ചേത്ത്‌ വിട്ടില്‍ ജോസഫ്‌ ജോര്‍ജിന്റെ മകന്‍ സിജോ ജെറിന്‍ ജോസഫ്‌ (27) ആണ്‌ മരിച്ചത്‌. 

സിജോ സഞ്ചരിച്ചിരുന്ന ബൈക്ക്‌ റോഡിനു സമീപത്തെ റബര്‍ തോട്ടത്തിലേക്ക്‌ മറിഞ്ഞായിരുന്നു അപകടം, ഞായര്‍ രാത്രി 10നും 12നും ഇടയിലാകാം അപകടം നടന്നത് എന്ന് സംശയിക്കുന്നു. വീട്ടില്‍ നിന്ന്‌ സിജോയുടെ ഫോണിലേക്ക്‌ പലതവണ വിളിച്ചെങ്കിലും എടുക്കാതിരുന്നതിനെ തുടര്‍ന്ന്‌ 12നു ശേഷം കിഴ്വായ്പൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്ന്‌ മൊബൈല്‍ ഫോണിന്റെ ടവര്‍ ലോക്കേഷന്‍ നോക്കി പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ റോഡിനു സമീപത്തെ റബര്‍ത്തോട്ടത്തില്‍ പരുക്കേറ്റ്‌ അബോധാവസ്ഥയിലായിരുന്ന സിജോയെ കണ്ടെത്തിയത്‌.

 റോഡില്‍ നിന്ന്‌ 4 അടിയോളം താഴ്ചയിലാണ്‌ തോട്ടം. വഴിയില്‍ നിന്ന്‌ നോക്കിയാല്‍ സിജോ വീണുകിടക്കുന്നത്‌ പെട്ടെന്ന് ശ്രദ്ധയില്‍ പെടില്ലായിരുന്നു. സ്വകാര്യയ കമ്പനിയിലെ എന്‍ജിനീയറായിരുന്ന സിജോ കൊട്ടാരക്കരയിലെ നിര്‍മ്മാണ ജോലിസ്ഥലത്തു നിന്ന്‌ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ്‌ അപകടം. അവിവാഹിതനാണ്‌. സംസ്‌കാരം പിന്നിട്‌. അമ്മ: അക്കാമ്മ ജോസഫ്‌. സഹോദരങ്ങള്‍: ജൂബിന്‍ ജോസഫ്‌, ജൂലി മറിയം ജോസഫ്‌.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ