ആനിക്കാട് പഞ്ചായത്തിലെ കവനാൽക്കടവ് - നെടുംകുന്നും റോഡിന് 49.5 ലക്ഷം രൂപയുടെ ഭരണാനുമതിയായി.
റോഡ് ബി.എം ബിസി നിലവാരത്തിലാക്കുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ തുടങ്ങിയ അവസരത്തിലായിരുന്നു വാട്ടർ അതോറിട്ടി മല്ലപ്പള്ളി - ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ കുടിവെള്ളപൈപ്പ് സ്ഥാപിക്കുന്നതിന് അനുമതിതേടിയത്.
പൈപ്പ് ലൈൻ നിർമ്മാണം ഈ മാസം പൂർത്തിയാകുന്നതോടെ റോഡിന്റെ പണി ആരംഭിക്കും. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എടുത്ത കുഴികളാണ് റോഡിൻറെ തകർച്ചയിലേക്ക് നയിച്ചത്. ബി.എം.ബി.സി നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തിയായാൽ ദുരിതയാത്രയിൽ നിന്നും യാത്രക്കാർക്ക് മോചനമാകും.