ആനിക്കാട് പഞ്ചായത്ത് വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, മൃഗാശുപത്രി, അങ്കണവാടികൾ എന്നിവിടങ്ങളിലും മെമ്പർമാരുടെ പക്കലും ലഭിക്കും. ഇവ പൂരിപ്പിച്ച് ഓഗസ്റ്റ് 20-ന് മുൻപ് പഞ്ചായത്ത് ഓഫീസിലോ മെമ്പർ മുഖേനയോ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.