വെണ്ണിക്കുളം കല്ലുപാലത്ത് കാര്‍ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. കുമളി സ്വദേശികളായ പാസ്റ്റർ ചാണ്ടി മാത്യു, മക്കളായ ഫെബ മാത്യു, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്.
ഇന്ന് (01/08 /2022) രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മുന്നില്‍ പോയ സ്വകാര്യ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനിടെയാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത് എന്ന് പറയുന്നു.
നാട്ടുകാരുടെ നേതൃത്വത്തിലാണ് കാറില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയില്‍.