തിരുവല്ലയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മണ്ണങ്കരച്ചിറ സ്വദേശി കാശിനാഥ് (15) ആണ് മരിച്ചത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ബുധനാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം.
സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്. ക്ഷേത്രത്തിലെ കുളത്തിലേയ്ക്കു ചാടുന്നതിനിടെ കുളത്തിനടിയിലെ കല്ലിൽ തലയിടിക്കുകയായിരുന്നു. ഇതേ തുടർന്നു വെ്ള്ളത്തിനടിയിലേയ്ക്കു കുഴഞ്ഞു വീണ കാശിനാഥനെ രക്ഷിക്കാൻ കൂട്ടുകാർ കുളത്തിൽ ചാടി.
കാശിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച ശേഷം ഇവർ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിദ്യാർത്ഥികൾ ബഹളം വയ്ക്കുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്.