വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരനെ പിടികൂടി. തിരുവനന്തപുരം കരമന ആറമട ലക്ഷ്മി ഭവനിൽനിന്ന് കരമന കൈലാസ് ആറന്നൂർ ശാസ്താനഗറിൽ വാടകയ്ക്ക് താമസിക്കുന്ന സൂരജിനെ (18) ആണ് കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്.
മകളെ കാണാതായതിനെ തുടർന്ന് പിതാവിന്റെ പരാതി പ്രകാരംപൊലീസ് കേസെടുടുത്തു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തെത്തുടർന്ന് ഇരുവരെയും തിരുവനന്തപുരത്തുനിന്നും കണ്ടെത്തുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോളാണ് ലൈംഗികാതിക്രമം നടന്നത് വ്യക്തമായത്. കുട്ടിക്ക് കൗൺസലിങ് ലഭ്യമാക്കുന്നതിനുള്ള നടപടി പൊലീസ് സ്വീകരിച്ചു.
തട്ടിക്കൊണ്ടുപോകൽ, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേർത്ത കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്, എസ്ഐ ആദർശ്, എസ്‌സിപിഒ മനോജ്, സിപിഒ വരുൺ കൃഷ്ണൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.