തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വയോധികൻ ട്രെയിൻ കയറി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടല്ല. ഏകദേശം 80 വയസ് പ്രായം തോന്നുന്നയാളാണ് മരിച്ചത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മനപ്പൂർവം ട്രാക്കിലേക്ക് ചാടിയതെന്നാണ് റെയിൽവേ പൊലീസ് നിഗമനം.
രാവിലെ സ്റ്റേഷനിൽ എത്തിയ നാഗർകോവിൽ മംഗലാപുരം പരശുറാം എക്‌സ്പ്രസിനു മുന്നിൽ വീണാണ് ഇദ്ദേഹം മരിച്ചത്. രാവിലെ സ്റ്റേഷനിൽ എത്തിയ ട്രെയിനിനു മുന്നിലേയ്ക്ക് ഇദ്ദേഹം ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിയെത്തിയ റെയിൽവേ ജീവനക്കാരും യാത്രക്കാരും റെയിൽവേ പൊലീസ് അധികൃതരും ചേർന്ന് ഇയാളെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തു.