കുന്നന്താനം ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ഓണം ഫെസ്റ്റ് മാന്താനം ചന്തയിൽ ഓഗസ്റ്റ് 28-ന് തുടങ്ങും. പഞ്ചായത്തിലെ 160 അയൽക്കൂട്ടങ്ങൾ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണസാധനങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ പ്രദർശനത്തിനും വിൽപ്പനയ്ക്കായും എത്തിക്കും. 18 സ്റ്റാളുകളാണ് ഒരുക്കുക.
ഞായറാഴ്ച രാവിലെ പത്തിന് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്‌ഘാടനംചെയ്യും. പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷതവഹിക്കും. തിങ്കളാഴ്ച 10-ന് ചേരുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. മധുസൂദനൻനായർ അധ്യക്ഷതവഹിക്കും. ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ വനിതാ സംരംഭകരെ ആദരിക്കും.