ലീഗൽ മെട്രോളജി വകുപ്പ് പരിശോധന സെപ്റ്റംബർ ഒന്നു മുതൽ


ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച്‌ നടത്തുന്ന പരിശോധന സെപ്റ്റംബർ ഒന്നിന്‌  പത്തനംതിട്ട ജില്ലയിൽ ആരംഭിക്കും. എല്ലാദിവസവും രാവിലെ ഒൻപതുമുതൽ രാത്രി എട്ടുവരെ രണ്ട് സ്ക്വാഡ്‌ ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തും.

സിവിൽ സപ്ലൈസ് വകുപ്പുമായി ചേർന്ന് സംയുക്തപരിശോധനയും ഉണ്ടാവും. പരാതി സ്വീകരിക്കുന്നതിനായി കൺട്രോൾ റൂമും പ്രവർത്തിക്കും.

ഉപഭോക്താക്കൾക്ക് പരാതികൾ അതത്‌ താലൂക്കുകളിലെ ഇൻസ്പെക്ടർമാർ, ഫ്ളയിങ് സ്ക്വാഡ് ഇൻസ്പെക്ടർ, ഡെപ്യൂട്ടി കൺട്രോളർ എന്നിവരെയോ കൺട്രോളർ റൂം നമ്പറിലോ അറിയിക്കാവുന്നതാണ്.

പരാതികൾ അറിയിക്കാനുള്ള ഫോൺ നമ്പർ

കോഴഞ്ചേരി താലൂക്ക് (8281698030), റാന്നി താലൂക്ക്: 8281698033, അടൂർ താലൂക്ക്: (8281698031), മല്ലപ്പള്ളി താലൂക്ക് (8281698034), തിരുവല്ല താലൂക്ക് (8281698032), കോന്നി താലൂക്ക് (9400064083), ഫ്ലയിങ്‌സ്ക്വാഡ്: (9188525703), ഡെപ്യൂട്ടി കൺട്രോളർ (8281698029), കൺട്രോളർ റൂം (04682 341213).


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ