പതിനാറുകാരിയെ പീഡിപ്പിച്ചു: അമ്മയുടെ കാമുകൻ അറസ്റ്റില്‍

 


പതിനാറുകാരിയെ ഒന്നര വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അമ്മയുടെ കാമുകനെ അറസ്റ്റ് ചെയ്തു. റാന്നി തോട്ടമണ്‍ ആര്യപത്രയില്‍ അനന്തു അനില്‍കുമാര്‍ (26) ആണ് പിടിയിലായത്.

പത്തനംതിട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് കുറെക്കാലം മുൻമ്പ് ഉപേക്ഷിച്ചു പോയതാണ്. വാടക വീട്ടില്‍ കഴിഞ്ഞുവരവെ അമ്മയ്ക്ക്, ഒപ്പം കൂടിയ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. 

കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്. നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പോലീസിനോട് വെളിപ്പെടുത്തിയ കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്തു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പത്തനംതിട്ട കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ടര്‍ മധുവിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍, സബ് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് അറസ്റ്റ് ചെയ്തത്. 

പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുൻപാകെ ഹാജരാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ