മല്ലപ്പള്ളി സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. മല്ലപ്പള്ളി മൂരണി സ്വദേശിനി അമ്പിളി രാജൻ (40) ആണ് മരിച്ചത്.
അസുഖത്തെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. നാട്ടിൽ മാതാവ് മാത്രമാണുള്ളത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഐ.സി.ആർ.എഫിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.