വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ്‌ അറസ്റ്റിൽ


സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകു, കയും തുടർന്ന് വിവാഹവാഗ്ദാനം നൽകുകയും ചെയ്തശേഷം പലയിടങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിലായി. റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയിൽ പീടികയിൽ വീട്ടിൽ നിന്നും കൊറ്റനാട് തീയടിക്കൽ കുരിശുമുട്ടം രാമൻ കല്ലിൽ വീട്ടിൽ പ്രകാശ് പി ഗോപാൽ മകൻ ആകാശ് എന്ന് വിളിക്കുന്ന വിഷ്ണു പ്രകാശ് (22) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. 

2019 ഏപ്രിൽ മുതൽ കഴിഞ്ഞമാസം 10 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെരുമ്പെട്ടി സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്. 2019 ഏപ്രിലിൽ ഒരുദിവസം  യുവതിയെ പടുതോടു നിന്നും തന്റെ ബൈക്കിൽ കയറ്റി കൊണ്ടുപോയ പ്രതി കുരിശുംമുട്ടത്തുള്ള വാടകവീട്ടിൽ എത്തിച്ച് അന്നും പിന്നീട് പലതവണയും,  തുടർന്ന് കഴിഞ്ഞമാസം 10 ന് കാറിൽ കയറ്റികൊണ്ടുവന്ന് കരിമ്പോള തുണ്ടിയിലെ വാടകവീട്ടിൽ എത്തിച്ച് അവിടെവച്ചും ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി കഴിഞ്ഞ ദിവസമാണ് സ്റ്റേഷനിൽ പരാതി നൽകിയത്. 

മൊഴിരേഖപ്പെടുത്തി കേസെടുത്ത പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിക്കായുള്ള അന്വേഷണം  വ്യാപകമാക്കുകയും ഇന്ന് രാവിലെ എട്ടുമണിക്ക് വെച്ചൂച്ചിറ ചാത്തൻ തറയിൽ നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ 10. 30 ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ് ഐ മാരായ അനൂപ്, താഹാകുഞ്ഞ്, എ എസ് ഐ മാരായ വിനോദ്, സുധീഷ്, സി പി ഓമാരായ പരശുറാം, ജോബിൻ ജോൺ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ