തൊടുപുഴ മുട്ടത്ത് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചു പേരെ മരിച്ചു. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയില്‍ സോമന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്.
തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് ദേവനന്ദുവിന്റെയും ഷിമയുടേയും കണ്ടെത്തി. പിന്നീടാണ് സോമന്റെയും ഭാര്യ ജയയുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത്. വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.