എഴുമറ്റൂര്‍ വാളക്കുഴിയില്‍ അലമാരയിലിരുന്ന നാലു പവന്‍ സ്വര്‍ണാഭരണം കാണാനില്ല

 ചോറൂണ് ചടങ്ങിന് പോയി മടങ്ങിയ കുടുംബം വീട്ടിലെത്തിയപ്പോള്‍ നാലു പവന്‍ സ്വര്‍ണം കാണാനില്ല. പെരുമ്ബെട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എഴുമറ്റൂര്‍ വാളക്കുഴി കാരമല, ഉന്നത്താനില്‍ എസ്. സജിത്തി (37) ന്റെ വീട്ടിനുള്ളില്‍ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ഉരുപ്പടികളാണ് മോഷ്ടിക്കപ്പെട്ടത്.

കുടുംബാംഗങ്ങളുമായി ചോറൂണ് ചടങ്ങിന് ആറന്മുള അമ്പലത്തില്‍ പോയി ഉച്ചയ്ക്ക് വീട്ടില്‍ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിയുന്നത്. വീടിന്റെ മുന്‍വാതില്‍ പൂട്ട് ഇല്ലാത്തതിനാല്‍ ചാരി ഇട്ടിരിക്കുകയായിരുന്നു. അലമാരി കുത്തി തുറന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. വീടിന്റെ മുന്‍വാതിലിന് ലോക്കില്ലായെന്ന് അറിയാവുന്നവരാരെങ്കിലുമാകാം സ്വര്‍ണമെടുത്തതെന്ന് സംശയിക്കുന്നു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ