ആനിക്കാട് ശിവപാർവതി ക്ഷേത്രത്തിലെ വിനായകചതുർഥി ആഘോഷം ബുധനാഴ്ച നടക്കും. മേൽശാന്തി കാളകാട്ടില്ലം നീലകണ്ഠൻ നമ്പൂതിരി, മുത്തൂറ്റ് മഠം ശിവപ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. അന്നദാനം, ഗണപതിഹോമം എന്നിവയാണ് പ്രധാന വഴിപാടുകൾ.
മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തിലെ വിനായകചതുർഥി ആഘോഷം ബുധനാഴ്ച നടക്കും. രാവിലെ 5.30-ന് തന്ത്രി, മേൽശാന്തി എന്നിവരുടെ കാർമികത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും.