എഴുമറ്റൂർ അരീക്കലിൽ ഗ്യാസ് സിലിൻഡർ കയറ്റിവന്ന വാനിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. മുക്കുഴി മംഗളസദനത്തിൽ ദിൽജി (37)-യെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കാലിനും ഒടിവുണ്ട്.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മറ്റ് വാഹനങ്ങളിൽ കയറ്റാനാവാത്തതിനാൽ 20 മിനിറ്റ് റോഡിൽ കഴിയേണ്ടിവന്നു. തുടർന്ന് ആംബുലൻസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.