തീയാടിക്കൽ കുരിശുമുട്ടത്തിന് സമീപം നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതിമാരടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഡ്രൈവർ പ്ലാങ്കമൺ വെള്ളിയറ വാഴയിൽ ജയൻ(41), പ്ലാങ്കമൺ തീപാറ്റാംകുഴിയിൽ സജി(45), ഭാര്യ അമ്പിളി(43) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച ഒരുമണിയോടെ തീയാടിക്കൽ-വാളക്കുഴി-വെണ്ണിക്കുളം റോഡിൽ പൊറോട്ടാമുക്കിനും കുരിശുമുട്ടത്തിനും ഇടയിൽ തെക്കേക്കര റബ്ബർ നഴ്‌സറിക്ക് സമീപമാണ് അപകടം നടന്നത്. വെണ്ണിക്കുളം ഭാഗത്തുനിന്ന് തീയാടിക്കലേക്ക് വന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറുവശത്തുള്ള 15 അടിയോളം താഴ്ചയിൽ ഉള്ള തോട്ടിലേക്കാണ് മറിഞ്ഞത്.
ഇവരെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും തുടർന്ന് ദമ്പതിമാരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.