ബൈക്കും വാനും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരുക്ക്, തിരുവല്ല സ്വദേശി അനന്തു സുനിലിനാണ് (18) പരുക്കേറ്റത്. ഇന്നലെ രാവിലെ 8.30ന് കറുകച്ചാല്‍ - മല്ലപ്പള്ളി റോഡില്‍ പനയമ്പാല പള്ളിക്ക് സമീപത്തായിരുന്നു അപകടം.
മല്ലപ്പള്ളി ഭാഗത്തു നിന്നു കറുകച്ചാലിലേക്ക് പോയ അനന്തു സുനില്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മില്‍ക് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ ഇടിക്കാതെ വെട്ടിച്ചു മാറ്റുന്നതിനിടെ വാന്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിച്ചാണു നിന്നത്.
പരുക്കേറ്റ അനന്തുവിനെ നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപ ത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപ്രതിയിലും പ്രവേശിപ്പിച്ചു.