വെണ്ണിക്കുളം-വാളക്കുഴി റോഡിൽ നിയന്ത്രണം വിട്ട് പതിനഞ്ച് അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു. വണ്ടി ഓടിച്ചിരുന്ന റയിൽവേ എക്സിക്യുട്ടീവ് എൻജിനീയർ അയ്യങ്കോവിൽ ജോർജ് കുരുവിളയ്ക്ക് (ബിജു-52) പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് അപകടം. ബ്രേക്ക് എന്ന് കരുതി ആക്സിലേറ്റർ അമർത്തിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. നാട്ടുകാരെത്തി വണ്ടിയുടെ ചില്ലുകൾ തകർത്താണ് ബിജുവിനെ പുറത്തെടുത്തത്.