കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവരും 2019 ഡിസംബര്‍ 31 വരെയുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ പെന്‍ഷന് ഗുണഭോകതാക്കള് കോട്ടാങ്ങല്‍ വില്ലേജ് ഓഫ്‌സില്‍ നിന്നും അനുവദിച്ച പുതിയ വരുമാന സര്‍ടിഫിക്കറ്റ് 2023 ഫെബ്രുവരി 28- തീയതിക്കുള്ളില് കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്സില് ഹാജരാക്കേണ്ടതാണ്.
വരുമാന സര്‍ടിഫിക്കറ്റ് പ്രകാരം നിശ്ചിത പരിധിയില്‍ അധികം വരുമാനം ഉള്ളവര്‍ക്കും ടി സര്‍ടിഫിക്കട്റ്റ് ഹാജരാക്കാത്തവര്‍ക്കും 2023 മാര്‍ച്ച് മാസം മുതൽ പ്രസ്തുത പെന്ഷനുകള്‍ അനുവദിക്കുന്നതല്ല. കൂടാതെ വില്ലേജ് ഓഫ്സില്‍ നിന്നുള്ള വരുമാന സര്‍ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താല്‍ തടയപ്പെടുന്ന പെന്‍ഷന് കുടിശ്ശികയ്ക്ക് പിന്നീട് ഗുണഭോകതാവിനു അര്‍ഹതയും ഉണ്ടായിരിക്കുന്നതുമല്ല എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.