തിരുവല്ലയിലെ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ പന്ത്രണ്ടു വയസ്സുകാരനു പീഡനം. പുറമറ്റം സ്വദേശിയായ വിദ്യാര്‍ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. സീനിയർ വിദ്യാർഥികളാണു പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 15 വയസ്സുള്ള സീനിയര്‍ വിദ്യാര്‍ഥികള്‍ കുട്ടിയെ മൂന്ന് മാസത്തിലേറെയാണ് പീഡിപ്പിച്ചത്.
മാതാവിന്റെ സഹോദരിയോടാണു കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. കുട്ടിയുടെ അമ്മ ഇന്നു രാവിലെ തിരുവല്ല പൊലീസിൽ പരാതി നൽകി. പരാതി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
നാളെ മുഖ്യമന്ത്രിക്കും വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.