കീഴ്വായ്പൂര് മേലൂട്ടുപടിക്ക് സമീപം മരം കടപുഴകി വൈദ്യുതികമ്പിയിൽ വീണു. ചെക്കേക്കടവ് ഭാഗത്തേക്കുള്ള കമ്പികളിലേക്ക് തിങ്കളാഴ്ച വൈകീട്ടാണ് വീണത്.
അഞ്ച് പോസ്റ്റുകൾ ചുവടിളകിയും ഒടിഞ്ഞും വീണു. വായ്പൂര് വൈദ്യുതി സെക്ഷൻ ഓഫീസിൽ നിന്ന് ജീവനക്കാരെത്തി പരിശോധിച്ചു. നൂറോളം വീടുകളിൽ വൈദ്യുതി വിതരണം മുടങ്ങി. ചൊവ്വാഴ്ച മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കുകയുള്ളു.