വോട്ടര്‍പട്ടിക ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ചു. പട്ടികയില്‍ പേരുള്ള എല്ലവര്‍ക്കും വോട്ടര്‍ ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ഉപയോഗിച്ച് ലിങ്ക് ചെയ്യാം.
തിരുവല്ല, മല്ലപ്പള്ളി താലുക്ക് ഓഫിസുകളിലും, തിരുവല്ല റവന്യൂ ഡിവിഷനല്‍ ഓഫിസ് എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. കമ്മിഷന്റെ www.nvsp.in, www.voterportal.eci.gov.in എന്നീ വെബ്സൈറ്റുകള്‍ ഉപയോഗിച്ചും, voter helpline ആപ് ഉപയോഗിച്ചും ആധാര്‍ ലിങ്ക് ചെയ്യാം. ബുത്ത് ലെവല്‍ ഓഫിസര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തി ലിങ്ക് ചെയ്യാൻ സാധിക്കും.