മല്ലപ്പള്ളിയിൽ പണിനടക്കുന്ന വീടുകളിൽ നിന്ന് വൈദ്യുത വയറുകൾ മോഷ്ടിക്കുന്ന സംഘം വിലസുന്നു. കഴിഞ്ഞ ദിവസം പരിയാരത്ത് കൈതക്കാട്ട് ബിജു വർഗീസിന്റെ വീട്ടിൽനിന്ന് ആറ് കോയിലും തേരടിയിൽ മനോജ് ഐസക്കിന്റെ വീട്ടിൽനിന്ന് രണ്ട് കോയിലും ആണ് നഷ്ടപ്പെട്ടത്. കീഴ്വായ്‌പ്പുർ പോലീസ് കേസെടുത്തു.
കീഴ്‌വായ്പൂര് മരൂത്തറ പള്ളിക്ക് സമീപം ഐക്കുന്നിൽതടത്തിൽ ടി.എൻ.ജിജിയുടെ നിർമാണത്തിലിരുന്ന വീട്ടിൽ നിന്ന് പൈപ്പിനുള്ളിൽ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് വയർ മോഷണം പോയത് രണ്ടാഴ്ച മുമ്പാണ്. വീടിന്റെ പിന്നിലെ താത്‌കാലിക വാതിൽ തകർത്ത് അകത്തു കടന്നായിരുന്നു മോഷണം നടത്തിയത്.