ആനിക്കാട് പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചതായി പരാതി. സെക്രട്ടറി വന്ന വാഹനം അടിച്ചു തകർക്കുകയും ചെയ്തു. ആനിക്കാട് പഞ്ചായത്തംഗം അജിയും മകനും സഹോദരനും ചേർന്നാണ് ആനിക്കാട് പഞ്ചായത്ത് സെക്രട്ടറി വി. രഞ്ജിത്ത് കുമാറിനെയാണ് ആക്രമിച്ചത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ ആനിക്കാട് തേലമണ്ണിപ്പടിയിലാണ് സംഭവം. സ്റ്റോപ്പ് മെമോ കൊടുത്ത സ്ഥലത്ത് മണ്ണെടുക്കുന്നത് അറിഞ്ഞ് തടയാൻ ചെന്നതായിരുന്നു രഞ്ജിത്ത് കുമാർ. സെക്രട്ടറി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.