പേവിഷബാധ വാക്സിന്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്

 പേവിഷബാധക്കെതിരായ വാക്സിന്‍ (ഐ.ഡി.ആര്‍.വി) പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അറിയിച്ചു.  

അടിയന്തിര രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനായി മുറിവിനു ചുറ്റും കുത്തി വയ്ക്കുന്ന ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭ്യമാണ്. 

മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാല്‍ ഉടന്‍ തന്നെ സോപ്പും വെളളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും മുറിവ് കഴുകണം.  ടാപ്പില്‍ നിന്നുളള ഒഴുക്കുവെളളം ആയാല്‍ കൂടുതല്‍ നല്ലത്.  ഇതുമൂലം 90 ശതമാനം വൈറസുകളും ഇല്ലാതാകും.  കടിയേറ്റ ആളെ വേഗം വാക്സിന്‍ ലഭിക്കുന്ന ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് വാക്സിന്‍ എടുക്കണം.  കടിയേറ്റ ഉടന്‍, മൂന്നാം ദിവസം, ഏഴാം ദിവസം, 28-ാം ദിവസം എന്നിങ്ങനെയാണ് വാക്സിന്‍ എടുക്കേണ്ടത്.

ഡോക്ടറുടെ നിര്‍ദേശ പ്രകാരം  ആവശ്യമെങ്കില്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ സ്വീകരിക്കേണ്ടതാണ്.  കടിയേറ്റ മുറിവില്‍ ഒറ്റമൂലി മരുന്നുകളോ ലേപനങ്ങളോ പുരട്ടുവാന്‍ പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പേവിഷബാധയ്ക്കെതിരെയുളള പ്രതിരോധ കുത്തിവയ്പ് (ഐ.ഡി.ആര്‍.വി) ലഭ്യമായ പത്തനംതിട്ട ജില്ലയിലെ കേന്ദ്രങ്ങള്‍:

1. ഗവ.മെഡിക്കല്‍ കോളേജ് കോന്നി,

 2. ജനറല്‍ ആശുപത്രി അടൂര്‍, 

3. ജില്ലാ ആശുപത്രി കോഴഞ്ചേരി, 

4. താലൂക്ക് ആശുപത്രി റാന്നി, 

5. പ്രാഥമികാരോഗ്യകേന്ദ്രം ആങ്ങമൂഴി,

6. കുടുംബാരോഗ്യകേന്ദ്രം ചന്ദനപ്പപ്പളളി,

7. സാമൂഹികാരോഗ്യകേന്ദ്രം  ചാത്തങ്കേരി,

8. കുടുംബാരോഗ്യകേന്ദ്രം ചെറുകോല്‍, 

9. സാമൂഹികാരോഗ്യകേന്ദ്രം  ഏനാദിമംഗലം,

10. സാമൂഹികാരോഗ്യകേന്ദ്രം  എഴുമറ്റൂര്‍, 

11. കുടുംബാരോഗ്യകേന്ദ്രം കടമ്മനിട്ട,

12. സാമൂഹികാരോഗ്യകേന്ദ്രം  കാഞ്ഞീറ്റുകര, 13. പ്രാഥമികാരോഗ്യകേന്ദ്രം കൊക്കാത്തോട്,

14. കുടുംബാരോഗ്യകേന്ദ്രം കോട്ടാങ്ങല്‍, 

15. പ്രാഥമികാരോഗ്യകേന്ദ്രം കുറ്റപ്പുഴ, 

16. പ്രാഥമികാരോഗ്യകേന്ദ്രം മല്ലപ്പുഴശേരി, 

17. പ്രാഥമികാരോഗ്യകേന്ദ്രം മൈലപ്ര,

18. പ്രാഥമികാരോഗ്യകേന്ദ്രം നിലയ്ക്കല്‍, 

19. പ്രാഥമികാരോഗ്യകേന്ദ്രം പന്തളം       തെക്കേക്കര, 

20. പ്രാഥമികാരോഗ്യകേന്ദ്രം റാന്നി അങ്ങാടി, 21. പ്രാഥമികാരോഗ്യകേന്ദ്രം സീതത്തോട്, 

22. പ്രാഥമികാരോഗ്യകേന്ദ്രം തോട്ടപ്പുഴശേരി, 23. കുടുംബാരോഗ്യകേന്ദ്രം ഓതറ, 

24. സാമൂഹികാരോഗ്യകേന്ദ്രം വല്ലന, 

25. യുപിഎച്ച്സി കുമ്പഴ, 

26. ജനറല്‍ ആശുപത്രി പത്തനംതിട്ട, 

27. താലൂക്ക് ആശുപത്രി മല്ലപ്പളളി, 

28. താലൂക്ക് ആശുപത്രി തിരുവല്ല, 

29. കുടുംബാരോഗ്യകേന്ദ്രം ആനിക്കാട്, 

30. താലൂക്ക് ആശുപത്രി കോന്നി,

31. കുടുംബാരോഗ്യകേന്ദ്രം ചെന്നീര്‍ക്കര, 

32. കുടുംബാരോഗ്യകേന്ദ്രം ചിറ്റാര്‍, 

33. പ്രാഥമികാരോഗ്യകേന്ദ്രം ഏറത്ത്, 

34. പ്രാഥമികാരോഗ്യകേന്ദ്രം കടപ്ര, 

35. പ്രാഥമികാരോഗ്യകേന്ദ്രം കൂടല്‍, 

36. പ്രാഥമികാരോഗ്യകേന്ദ്രം കുളനട, 

37. പ്രാഥമികാരോഗ്യകേന്ദ്രം കുറ്റൂര്‍, 

38. പ്രാഥമികാരോഗ്യകേന്ദ്രം മഞ്ഞനിക്കര,

39. സാമൂഹികാരോഗ്യകേന്ദ്രം കവിയൂര്‍, 

40. കുടുംബാരോഗ്യകേന്ദ്രം നാറാണംമൂഴി,

41. കുടുംബാരോഗ്യകേന്ദ്രം നിരണം, 

42. കുടുംബാരോഗ്യകേന്ദ്രം പളളിക്കല്‍,

43. പ്രാഥമികാരോഗ്യകേന്ദ്രം പ്രമാടം, 

44. പ്രാഥമികാരോഗ്യകേന്ദ്രം റാന്നി പഴവങ്ങാടി.

45. കുടുംബാരോഗ്യകേന്ദ്രം തണ്ണിത്തോട്, 

46. സാമൂഹികാരോഗ്യകേന്ദ്രം  തുമ്പമണ്‍,

47. പ്രാഥമികാരോഗ്യകേന്ദ്രം വളളിക്കോട്, 

48. യുഎഫ്എച്ച്സി തിരുവല്ല, 

49. സാമൂഹികാരോഗ്യകേന്ദ്രം ഇലന്തൂര്‍, 

50. സാമൂഹികാരോഗ്യകേന്ദ്രം കല്ലൂപ്പാറ,

51. സാമൂഹികാരോഗ്യകേന്ദ്രം കുന്നന്താനം, 52. സാമൂഹികാരോഗ്യകേന്ദ്രം  റാന്നി പെരുനാട്,

53. സാമൂഹികാരോഗ്യകേന്ദ്രം  വെച്ചൂച്ചിറ, 

54. കുടുംബാരോഗ്യകേന്ദ്രം ഏഴംകുളം,

55. കുടുംബാരോഗ്യകേന്ദ്രം കടമ്പനാട്, 

56. കുടുംബാരോഗ്യകേന്ദ്രം കോയിപ്രം.

57. കുടുംബാരോഗ്യകേന്ദ്രം മെഴുവേലി, 

58. കുടുംബാരോഗ്യകേന്ദ്രം ഓമല്ലൂര്‍,

59. കുടുംബാരോഗ്യകേന്ദ്രം പന്തളം, 

60. കുടുംബാരോഗ്യകേന്ദ്രം വടശേരിക്കര,

61. പ്രാഥമികാരോഗ്യകേന്ദ്രം കൊറ്റനാട്, 

62. പ്രാഥമികാരോഗ്യകേന്ദ്രം മലയാലപ്പുഴ, 

63. പ്രാഥമികാരോഗ്യകേന്ദ്രം നെടുമ്പ്രം, 

64. പ്രാഥമികാരോഗ്യകേന്ദ്രം പുറമറ്റം,

65. പ്രാഥമികാരോഗ്യകേന്ദ്രം തെളളിയൂര്‍.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ