മല്ലപ്പള്ളി താലൂക്കിന്റെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷിനശിപ്പിക്കുന്നുണ്ട്. വനയോര മേഖലകളിൽ മാത്രം ഉണ്ടായിരുന്ന പന്നിയുടെ ശല്യം ഇപ്പോൾ ജനവാസ മേഖലകളിൽ വ്യാപകമാണ്.
കാട്ടുപന്നി കഴിഞ്ഞ ദിവസം എഴുമറ്റൂർ, തെള്ളിയൂർ പ്രദേശങ്ങളിൽ കൃഷിയിടങ്ങൾ നശിപ്പിച്ചു. തെള്ളിയൂർ മണിച്ചാടത്ത് പനച്ചിക്കൽ അനന്തകുമാർ, ജയഭവനത്തിൽ ഗോപിനാഥൻ, അരിവിക്കാട് ബാബു എന്നിവരുടെ കൃഷിയിടത്തിലിറങ്ങിയ പന്നി വാഴ, കപ്പ, ചേമ്പ്, ചേന, കാച്ചിൽ പച്ചക്കറികൾ എന്നിവ നശിപ്പിച്ചു.