കൊറ്റനാട് പഞ്ചായത്ത് വെള്ളയില്‍ കാട്ടുപന്നിയുടെ കടന്നുകയറ്റത്തില്‍ വിളനാശം. മേപ്രത്ത് ജോസഫ് ജോണിന്റെ പുരയിടത്തിലാണ് വ്യാപക നാശം വിതച്ചത്. കഴിഞ്ഞ രാത്രി ഇറങ്ങിയ പന്നിക്കുട്ടം പുരയിടത്തിലെ മരച്ചീനിയും ചേനയും ചേമ്പും കുത്തിമറിച്ചു. പുരയിടമാകെ ഉഴുതുമറിച്ച നിലയിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ വാഴ ക്കൃഷി നശിപ്പിച്ചിരുന്നു.സംരക്ഷ വേലികള്‍ തകര്‍ത്തെറിഞ്ഞാണ് ഇവയുടെ കടന്നാക്രമണം.