ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തിൽ മോഷണം


 ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിന്റെ പള്ളിവേട്ടയാൽത്തറയിലെ കാണിക്കമണ്ഡപത്തിൽ മോഷണം. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ പള്ളിവേട്ട ആലിനോടു ചേര്‍ന്നുള്ള കാണിക്കമണ്ഡപത്തില്‍ കഴിഞ്ഞദിവസം ഒന്നേകാലോടെ യാണ്‌ മോഷണം നടന്നത്‌. കാണിക്കവഞ്ചിയിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. 

സംശയകരമായ സാഹചര്യത്തില്‍ ഒരാൾ ചുറ്റിത്തിരിയുന്നത് ഇതിലെ കടന്നുപോയ ലോറിക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന് ക്ഷേത്രം പ്രസിഡന്റ് സുരേഷ് ചെറുകര പുറത്തിറങ്ങിയപ്പോൾ റോഡിൽ തലയിൽ തുണികെട്ടിയ ഒരാളെ കണ്ടു. നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു. എന്നാൽ ഇയാൾ വന്നതെന്ന് കരുതുന്ന സ്‌കൂട്ടറും ആയുധങ്ങളും ഉപേക്ഷിച്ചാണ്‌ രക്ഷപ്പെട്ടത്‌. 

കീഴ്‌വായ്പൂര് പോലീസ് കേസെടുത്തു പരിശോധന നടത്തി. ഏതാനും മാസങ്ങള്‍ക്കു മുന്‍പും കാണിക്ക മണ്ഡപത്തില്‍ മോഷണം നടന്നിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ